അഗ്നിപരീക്ഷ
സൂര്യനിൽ നിന്നുതിർന്ന കണ്ണുനീരോരഗ്നിയായി പടരുന്നു..
അതിൽനിന്നൊരുതുള്ളി വീണു എൻ നെഞ്ചിലും..
നോവോടെ കാണ്മു ഞാനാ കാഴ്ചകൾ..
നോവിച്ചു ചീന്തിയെറിഞ്ഞ പെണ്മക്കൾ..
സൂര്യശോഭ വറ്റിയോരമുഖങ്ങൾ ...
തേജസാറ്റുപോയൊരാ കണ്ണുകൾ..
വെളിച്ചവും ഭയമാണിന്നവർക്ക്..
ഇരുട്ടാണിന്നഭയമവർക്ക് ..
പിഞ്ചുബാല്യമെന്നില്ല വൃദ്ധ്യയെന്നെയും ..
പെൺശരീരാമാത്രം മതിയവർക്ക്..
ഭ്രാന്തമാം കൺകളാൽ നോക്കുന്നു ദേഹം
മൃഗങ്ങളുംമെത്രയോ ഭേദം..
നുറുങ്ങിയൊടുങ്ങി പോയി പ്രാണനും..
പൊറുക്കിലൊരുന്നാളും രാക്ഷസ..
നിന്നെ ഭസ്മമാക്കുവാൻ കേണവർ
സൂര്യനോട്..
അന്ഗ്നിയാൽ സ്ഫുടം ചെയൂ ദേവാ !!
പൂക്കളായി വിടരുമീ പെൺകിടാങ്ങളെ..
മോട്ടിലെ പറിച്ചുഞെരിച്ചു കളഞ്ഞില്ലേ..
അമ്മദേവിയാണെന്നറിഞ്ഞിട്ടു നീ
വലിച്ചിഴച്ചില്ലേ ഇരുട്ടിലേക്കന്ന് നീ..
ശാപങ്ങളൊണ്ടോട്ടനവധി നിൻ നെറുകയിൽ..
എങ്കിലും അതൊട്ടുഭലിക്കുന്നില്ലാ ഫലത്തിൽ
സത്യമാം സൂര്യ നീ സാക്ഷിയായിയെത്രയോ
പാതകങ്ങളിവർ ചെയിതു..
അറിയുന്നില്ലെയോ നീതിയാം സൂര്യ ??
നീതീയും കൺകെട്ടി നിൽപ്പു..
സാക്ഷികൾ എവിടേയെന്നു ചൊദിപ്പു..
ആരാണ് സാക്ഷി പ്രപഞ്ചമേ..
സൂര്യനോ ചന്ദ്രനോ ഭൂമിയോ ???
മതിയാക്കുയീ അംഗിനിപരീക്ഷ !!
വിധിക്കു നീതിയാം ശിക്ഷ !!
പുത്രിമാരേ ഖേദം വേണ്ട
സ്വയരക്ഷതന്നെ നിൻ രക്ഷ !!
Not connected : |