വെട്ട്
നെഞ്ചുറപ്പും
അതിനുള്ളിൽ കൊട്ടിയടച്ച ഹൃദയവും
കൈക്കരുത്തും
കൊല്ലൻ തട്ടിയുറപ്പിച്ച വാക്കത്തിയും
കൊടിയില്ല
കൊടി പിടിച്ച കൈകളാണ് നോട്ടം
തൊപ്പിയില്ല
തൊപ്പി വച്ച തലകളാണ് നോട്ടം
കാലുറകൾ ഇല്ല
കാൽ പാദങ്ങളിലാണ് നോട്ടം
കൈവെട്ടി
കാലു വെട്ടി
തല വെട്ടി
ഇരിക്കുന്ന കൊമ്പും വെട്ടി
ഇനിയെന്ത്?
ചുറ്റും പരതിക്കോളൂ
ജന്മഭൂമിയുടെ മാറിടം കാണാം
കഠാര കയറ്റിക്കോളൂ
കൈ വിറയ്ക്കാതെ......
Not connected : |