കണ്ണീ൪ത്തുള്ളി
കരഞ്ഞാണു പിറന്നത്
കരയാനാണാദൃം പഠിച്ചതും..
അന്നാദൃാക്ഷരം തെളിഞ്ഞതും
അദ്ധൃയനം തുടങ്ങിയതും
കണ്ണുനീരി൯ കെെപിടിച്ചാണ്..
ഓരോ നോവിലും
നീറും കനവിലും
പെയ്തൊരു പേമാരിപോലെയെ൯
മനസ്സിനു കുളിരേകി.
ഉറ്റതോഴരായിരുന്നു നാമെന്നുമീ
അറ്റമില്ലാത്തൊരു ജീവിതപ്പാതയില്..
പെറ്റു പോറ്റിയെ൯ അമ്മക്കുമച്ഛനും
ഉറ്റവ൪ക്കുമെ൯ കൂടെപ്പിറപ്പിനും
ഇറ്റുവീണയെ൯ കണ്ണീരുമാത്രമേ
ഇന്നും പകരമായ് നല്കിയിട്ടുള്ളു ഞാ൯
വള൪ന്നു.. വഴിതെറ്റിയലഞ്ഞു..
വഴിയിലെവിടെയോ ചിരിക്കാ൯ പഠിച്ചു.
ചുണ്ടിലൊരു പുഞ്ചിരിച്ചായം തേച്ചു
കണ്ണുനീരിനെ മറന്നു
കപടമാം സ്വപ്നങ്ങള് കണ്ടു.
എങ്കിലും..
ഉള്ളിലിന്നും വിങ്ങും മനസ്സിനു പ്രണയമാണ്..
പഴയ കളിത്തോഴിയോട്
പെയ്യാ൯ വെമ്പുന്ന പേമാരിയോട്
പെയ്തുതോരാത്ത കണ്ണുനീ൪ത്തുള്ളിയോട്..
Not connected : |