മദ്യപാനി.
മദ്യപാനം കലയാക്കി
മദ്യപാനിയുടെ നൃത്യം
നാട്ടാരെയും വീട്ടാരെയും
മറന്നു കലഹമായി.
സ്വന്തക്കാരെ വെറുപ്പിച്ചും
സമൂഹത്തെ വെറുപ്പിച്ചും
സ്ത്രീകളെയപമാനിച്ചും.
പടയണി തുടരുന്നു.
നന്മയെ തടവിലാക്കി
തിന്മയെങ്ങുംആഘോഷമായ്
പട്ടിണിയുംരോഗങ്ങളും
വരുത്തുന്നു ദുരിതങ്ങൾ.
അതിസമ്മര്ദവും ക്യാന്സറും
മനോരോഗങ്ങളുമായ്
കേരളത്തിന്റെ ജീവിതം.
വഴി തടഞ്ഞു നില്കുന്നു.
Not connected : |