അകലകളിലെ അഴലുകൾ  - തത്ത്വചിന്തകവിതകള്‍

അകലകളിലെ അഴലുകൾ  

വർഷ മേഘങ്ങൾ കാത്തിരിക്കും
വഴിവക്കിലിണപറ്റുമാ മഴത്തുള്ളിയെ,നീ
വാതിൽപടിയിൽ നിന്നെത്തിനോക്കാതെ,യീ
വായാടിപെണ്ണിനെ നനച്ചീടണേ

മിഴിയിണയോരുപ്പോലെ മയങ്ങിടാതെ
മനസ്സിന്റെ മച്ചൊന്നു മേഞ്ഞിടുമ്പോൾ
മഴയെ നീയൊന്നുമറിഞ്ഞിടാതെ
മൗനമായ് കാറ്റിൽ മറഞ്ഞിടുന്നോ

ആഴങ്ങളിൽ അകന്നുപോം
ആഴികളെന്നു വരുമെന്നറിയാതെ
അഴലിൽ അഗാധമായ് കാത്തിരിപ്പാണ്
അവൾ മഴക്കുവേണ്ടി

വഴിവക്കിലിണപ്പറ്റി നിന്നതും
കാറ്റിന്റെ മറ പിടിച്ചു നിന്നതും
അവൻ ആഴങ്ങളിൽ അകന്നതും
അവളിൽ നിന്നും
പെയ്തൊഴിയാതിരിക്കാനാവാം..............


up
0
dowm

രചിച്ചത്:suchithra
തീയതി:19-12-2016 12:36:55 PM
Added by :suchithra
വീക്ഷണം:156
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :