വെളിച്ചം
ഇരുട്ടിന്റെ പാതകൾക്ക് മിന്നാമിന്നി കൂട്ടുകാരിയാണ്, എന്തെന്നാൽ വെളിച്ചമില്ലാത്ത വഴികളെ ആരും ഇഷ്ടപ്പെടില്ല, മനസ്സിന്റെ വെളിച്ചം നന്മയാണ്, ജീവിതത്തിന്റെ വെളിച്ചം സ്നേഹവും, സ്നേഹത്തിന്റെ വെളിച്ചം ത്യാഗവും, നല്ല ഭാവിയുടെ വെളിച്ചം സത്യസന്ധതയും ആകുന്നു, മനുഷ്യന്റെ തുടക്കമെല്ലാം നന്മയിൽ തന്നെ..... പക്ഷേ ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി അവൻ സ്വാർത്ഥനാകുന്നു.......ഒരു നാൾ സ്വാർത്ഥത വന്നാൽ അവൻ നടന്നു വന്ന ഇരുൾവഴികളിലെ മിന്നാമിന്നികളെ മറക്കുന്നു, അവനെ നന്മയോടെ നോക്കി കണ്ട മനസ്സിനെ മറക്കുന്നു, അവനു ലഭിച്ച സ്നേഹം മറക്കുന്നു, സ്നേഹത്താൽ ലഭിച്ച ത്യാഗത്തെ വിലവെക്കാതിരിക്കുന്നു, നല്ല ഭാവി ലഭിക്കുമെന്ന് തെറ്റിദ്ധാരണയുള്ള അവൻ സത്യത്തെ നിന്ദിക്കുകയും മിഥ്യയെ കൂട്ടുപിടിക്കുകയും ചെയ്യുന്നു.
ശുഭരാത്രി :)
- സുനിൽ പി നായർ
Not connected : |