കർത്തവ്യം. - തത്ത്വചിന്തകവിതകള്‍

കർത്തവ്യം. 

തൊഴിൽ ചെയ്യുന്നവന് കൂലി കുറച്ചും
ഒന്നുമേചെയ്യാത്തവന് കൂലി കൂട്ടിയും
ഇടനിലക്കാരനൊരു സ്‌വൈര വിഹാരം.

നിയമങ്ങളൊരുപാട് എഴുതിവച്ചിട്ടും
അന്യായത്തിനൊരറുതിയുമില്ലാതെ
സമൂഹത്തിലെ ആപേക്ഷിക നില
പരിചരിക്കും പ്രത്യേക മനുഷ്യരെ.

ആശയങ്ങളും ആദർശങ്ങളും തെരുവിൽ
പയറ്റുന്നു, പക്ഷെ നീതിക്കു നനവുപറ്റും
മനുഷ്യ വർഗ്ഗത്തിന്റെ ജന്മ വാസനയാൽ.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:31-01-2017 09:31:11 PM
Added by :Mohanpillai
വീക്ഷണം:85
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :