കരിയിലക്കിളി. - തത്ത്വചിന്തകവിതകള്‍

കരിയിലക്കിളി. 

കരിയിലക്കിളികളെന്നും വരും
വണ്ടിയുടെ കണ്ണാടിയിൽ കൊത്തി
കലഹിക്കുംസ്വന്തം പ്രതീകമെന്ന്
അറിഞ്ഞോ അറിയാതയോ,ബഹളം
ഉണ്ടാക്കി പ്രതിഷേധമറിയിക്കുന്നു.

മരംവെട്ടിയതാകാം
കടുത്ത ഉണക്കാകാം
വെള്ളമില്ലാത്തതാകാം
വല്ലാത്ത ശബ്ദമുണ്ടാക്കും.
പയ്യെ പറന്നുപോകും.
പക്ഷെ പിന്നെയും പിന്നെയും
പലപ്പോഴും പ്രതിദിനമെത്തും
കരിയില പുഴുക്കൾക്കായ്.

ഇല്ലാത്തതിലുള്ള
വല്ലാത്തവേദന
ഇല്ലിക്കമ്പുകളിൽ
ഇന്നലെയിരുന്നതിന്നു-
മോർമയുണ്ടായിരിക്കാം.









up
0
dowm

രചിച്ചത്:മോഹൻ.
തീയതി:31-01-2017 09:49:44 PM
Added by :Mohanpillai
വീക്ഷണം:130
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :