ഓർമ്മകൾ... - മലയാളകവിതകള്‍

ഓർമ്മകൾ... 

ഓർക്കാതിരുന്നു ഞാൻ
ഓമനേ നിന്നോർമ്മകൾ
ഓർക്കാതിരിക്കുവാൻ
കഴിഞ്ഞില്ല പക്ഷേ...
ഓർക്കണം നാളെത്ര
കഴിഞ്ഞാലുമീ
യോർമ്മകൾ നിനക്കായ്
മാറിടണം -
നാളെയീ സന്ധ്യ കറുക്കുമ്പോൾ
നിനക്കായ് ഞാൻ മാനത്തു
സ്വപ്‌നങ്ങൾ നെയ്യും
അതിൽ
ഏറ്റവും സുന്ദര സ്വപ്നങ്ങൾ
ചേർത്ത് ഞാൻ
നെയ്തൊരീ പുടവ
നിനക്കായ്
എന്നോർമ്മകൾ കറുപ്പിച്ച്‌
ഞാൻ നൽകുന്നു .
പുടവ ചുവക്കുന്നു -
തളം കെട്ടുന്നു -
ചുവന്ന മുറി
പ്പാടുകൾ കൊണ്ടീ
ചുമരുകൾ നിറയ്ക്കുന്നു -
ഓർമ്മകൾ മരിക്കുന്നു -
പുടവ വെളുക്കുന്നു -
എൻ ശിരസ്സോളമെത്തുന്നു .
നീണ്ട നിലവിളി
നിലവിളിക്കൊടുവിൽ
കുരവ വിളി-
എൻ പുടവയെ വീണ്ടും
ചുവപ്പിച്ച്‌
ചുവരുകൾ വെളുപ്പിച്ച്‌
ചായവും തേച്ച്‌
ചരടിൽ എൻറെ കാലുകൾ കെട്ടി
അവളുടെ കഴുത്തും കെട്ടി
ആ ഓർമ്മകൾ കൊണ്ട് എന്നെ
സംസ്‌കരിച്ച്
സദ്യയും വിളമ്പി
എനിക്കായ് ഒരു
ബലിക്കാക്കക്കായ്
അവൾ നീട്ടി...
ഓർമ്മകൾ വീണ്ടും ജനിക്കുന്നു-
ഈ കറുത്ത ഓർമ്മക്കായ്
ഈ കറുത്ത കാക്കയായ്
ഞാൻ
വീണ്ടും ജനിക്കുന്നു.
ഓർക്കാതിരുന്നു ഞാൻ ഓമനേ വീണ്ടും
ഓർക്കാതിരിക്കുവാൻ
കഴിഞ്ഞില്ല പക്ഷെ...


up
0
dowm

രചിച്ചത്:രാഹുൽ ഹരിദാസ്
തീയതി:01-03-2017 11:51:35 AM
Added by :Rahul Haridas
വീക്ഷണം:180
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :