മനുഷ്യച്ചുടലകള്‍ - തത്ത്വചിന്തകവിതകള്‍

മനുഷ്യച്ചുടലകള്‍ 

പാതിരാവില്‍ വിരിയുന്ന മനുഷച്ചുടലകളാല്‍
പാവമാം പാമരന്റെ പോക്കറ്റു കാലിയാക്കുവാന്‍
പാകമാകത്തോരീ രാത്രിക്കുപോലും
പേടിയാണിന്നു പാകമായിത്തീരുവാന്‍
പാപികളാണീ ഇരുളിന്റെ മക്കള്‍
പാപം ചെയ്യുന്നു പതിവായി.
വിഷം വമിക്കുന്ന മനസ്സുമായി
ചലിക്കുന്ന ചുടലകള്‍
കുടിക്കുന്നു രക്തത്തുള്ളികള്‍.
ഓരോരോ ജീവാംശങ്ങളില്‍‌നിന്നും
ജീവത്മാവിലും പരാത്മാവിലുംനിന്നും
ഊറ്റുന്നു ജലകണികകള്‍ വറ്റുംവരെ !
ചിരിച്ചുകൊണ്ട് കഴുത്തറുക്കുമീ ശവംതീനികള്‍
ചുണ്ടിലൊളിപ്പിച്ച വശ്യമായ പുഞ്ചിരിയാല്‍
ഊറ്റിപ്പിഴിയുന്നു നിണം
ദംഷ്ട്രകള്‍ ആഴത്തിലാഴ്ത്തി, രക്തം ഊറ്റിക്കുടിച്ച്
ജീവച്ഛവങ്ങളെ തെരുവീഥികളില്‍
വലിച്ചെറിഞ്ഞിട്ടാർത്തട്ടഹസിക്കുന്നു ചുടലകള്‍
രാത്രിയുടെ അന്ത്യയാമങ്ങളില്‍ വിഹരിക്കുന്നു
പുതിയ നീരുറവകള്‍ തേടി
കടിച്ചുതുപ്പിയോരാ ശവങ്ങളെ
നോക്കി, പല്ലിളിച്ചുകാട്ടുന്നു ചുടലകള്‍
കാമോദ്ദീപകങ്ങളാകുന്ന കൺപാർവകൾ
എയ്തുവശീകരിച്ച് ഓരോരോ രതിമേളങ്ങളില്‍
ഏർപ്പെട്ട് സുഖിച്ചുരമിച്ച് മദനോത്സവങ്ങളിലാറാടി,
മദിച്ചുജീവിക്കുന്നു ചുടലകളിന്നീ ഭൂവില്‍.
ഓരോരോ രതിസുഖങ്ങൾക്കായി
പുരുഷാരങ്ങളെ തേടിയലുന്നു
നിശയുടെ അന്ത്യയാമങ്ങളില്‍
അഴിച്ചിട്ട കാർകൂന്തലോടെ
കാമോദ്ദീപകങ്ങളായ ചേഷ്ടകള്‍
കാട്ടിയും പുറംമേനിയുടെ പുഷ്ടിയും കാട്ടി
വിഹരിക്കുന്നു ഇന്നുമീ ചുടലകള്‍
ചുടലതന്‍ ചടുലതമായ ശൃംഗാരനൃത്തമാടി
പുതിയ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയലയുന്നു.
രമിക്കാനായി ഓരോരോ പുത്തന്‍ വേഴ്‌ചകൾക്കായി
പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നു.
കുരുന്നുകൾക്ക് അക്ഷരധ്വനികള്‍
ചൊല്ലിക്കൊടുക്കേണ്ട ചുടലകള്‍
വേഴ്ചാസുഖങ്ങൾക്കുവേണ്ടി
രതിയുടെ പുതിയ പാഠങ്ങള്‍
പഠിക്കുവാനായി ഓരോരോ
മുഖങ്ങൾ തേടിയലയുന്നീ
നിശയുടെ അന്ത്യയാമങ്ങളില്‍ ഈ ധരണിയില്‍.
ഇനിയും മരിക്കാത്ത ഭൂമി
നിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം
ഇനിയുമൊരു ചുടല ഉയിർക്കാതെ
ഇനിയുമൊരു രക്തം ഊറ്റാതെ പുതിയ
വേഴ്ചാസുഖങ്ങള്‍ തേടിപ്പോകാത്ത
നല്ലൊരു നാളേക്കായി നന്മയുടെ വിത്തു
പാകാനായ് നമുക്കൊരുമിക്കാം.


up
0
dowm

രചിച്ചത്:അജിത്കുമാര്‍
തീയതി:05-06-2017 07:01:01 PM
Added by :Ajith Kumar
വീക്ഷണം:126
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :