നിശ്ശബ്ദമോഹങ്ങൾ...
പാറിപറക്കുവാൻ പൂതിവന്നാൽ
ഒരുശലഭമായ് മാറുവാൻകാത്തുനിൽക്കാം.
പലനിറം ചാർത്തിയ മൃദുലമാം ചിറകിനാൽ
പൂക്കളോടെന്നും രമിച്ചുനിൽക്കാം.
പുഴയിൽ കളിക്കുവാൻ പൂതിവന്നാൽ
പരൽമീനായ് മാറുവാൻ കാത്തുനിൽക്കാം.
ആടിയുലയുന്നൊരീ കാലമിപ്പുഴയിൽ
വീണുപൊലിയുന്നതും നോക്കി നിൽക്കാം.
വാദ്യമൊന്നാകുവാൻ പൂതിവന്നാൽ
ഒരുചെണ്ടയായി മാറുവാൻകാത്തുനിൽക്കാം.
പലതരംകാലങ്ങൾ തലയിൽപതിയുമ്പോൾ
ലഹരിയോടെന്നും ഉറഞ്ഞു തുളളാം .
___അർജുൻ കൃഷ്ണൻ.
Not connected : |