റമളാൻ
റമളാൻ
നൂറുദ്ധീൻ കെഎം
===================
നോമ്പാവശ്യമാണ് - അളവുകോലാണ്
സത്തയറിയുന്ന സ്രേഷ്ടമാം- കീഴൊതുക്കമാണ്
ഉണരും വികാരത്തെ -തടയുന്ന പരിചയാ.
തളരും വിശ്വാസത്തെ
കൈത്താങ്ങി നിർത്തുമാ-ദൃഢമായ ആണ്ടിലെ അതിഥി .
സമചിത്തയോടെ ജീവിച്ചിടുവാൻ
മാനവാനായൊരു വഴികാട്ടിയായ്
ഹൃദയങ്ങളിൽ ചലനമേറ്റും
മനസുള്ളിൽ നന്മതൻ തിരിതെളിക്കും പുണ്ണ്യ വചനം ഇറങ്ങിയ മാസമല്ലോ
വൃത ശുദ്ധി എന്നൊരു ചെല്ലതുണ്ട്
കരിക്കുന്നതെന്നൊരു അർത്ഥമുണ്ട്
മനുഷ്യന്റെ മനസ്സിലെ പാപമെല്ലാം കഴുകുന്ന സുന്ദര മാസം ഇത് അറിവുള്ള കഴിവുള്ള ബുദ്ധിയുള്ള മർത്യന്ന് കിട്ടിയ ലോട്ടോ
ഒന്നിന്നെഴുപതിൻ തുല്യമുണ്ട് നിറയുന്ന ബദറിന്റെ ചിന്തയുണ്ട്
ഒരു രാ ലഭിക്കുകിൽ നിനക്ക് കിട്ടും ആയിരംമാസത്തിൻ പുണ്യം നിന്റെ ആയുസ്സിൽ കിട്ടാത്ത പുണ്യം
അതുകൊണ്ടറിഞ്ഞോ നീക്കളഞ്ഞിടല്ലേ നിന്റെ ആശ്രിതരെയും മറന്നിടല്ലേ ഒന്നായ് അണിയൊപ്പിച്ചുനിന്നു നേടിയെടുത്തോ വിജയവഴികൾ
കരുണ്യം നൽകുന്ന ആദ്യ പത്ത് വിടചൊല്ലി പിരിഞ്ഞുപോയീടുവേ നിന്റെ മനസ്സിൽനിന്നുയരേണ്ട രോദനങ്ങൾ ഉയർന്നുവോ ചിന്തിക്കൂനീയിരുന്ന്
വന്നെത്തി ഇടയിലെ തുല്യ പാതി നിന്റെ പാപങ്ങൾ കഴുകുവാനുള്ള പാതി
ഇരമ്പിയാർകുന്ന കടലിലെ തിരയിലെ നുരകണക്കെ അളവായ്അതുണ്ടെങ്കിലും
നീയൊന്നു കേഴുകിൽ നിന്മനസ്സോന്നു നീറുകിൽ
ഇനിഞാൻവരില്ലഈവഴിയെയെന്നു ദൃഡമായ മനസ്സോന്നുറപ്പിക്കുകിൽ
കാത്തിരിക്കുന്നു നിന്റെ കണ്ഠനാഡിയോളമടുത്തവൻ നിന്നെ പ്രധീക്ഷിച്ച നിന്റെ നാഥൻ
കോപികൾക്കേകിയ ഭവനമല്ലോ നഷ്ടജന്മങ്ങൾക്കായൊരു ഗേഹമല്ലോ ദുഷ്ട ലോകത്തിന്റെ കൂട്ടമല്ലോ ബന്ധനസ്ഥർ കരയുന്ന കത്തിയെരിയുന്ന നരകമല്ലോ
ചോദിക്കുവാനുണ്ട് മോചനത്തെ തുല്യ പാതിയിൽ തീർത്തൊരു ദശദിനങ്ങൾ ചോദിക്കുകിൽ ഇത്ഖ് ചെയ്യുമല്ലോ നിന്റെ നാഥൻ കരുണ്ണ്യകേതാരമല്ലോ
പുണ്ണ്യമാം ദിനങ്ങൾ പൂർണമായ് കഴിയവെ
പാപം കഴുകുവാൻ കഴിയാത്ത കൂട്ടമേ
നീ ജഗത്തിന്റെയധിപന്റെ കരുണ്ണ്യത്തിന്റെ ദയയിൽനി ന്നകലയാ....
Not connected : |