കാട്ടു നീതി - മലയാളകവിതകള്‍

കാട്ടു നീതി 


മാൻപേടയ്ക്ക് പീഡനം
കാട്ടിലെ ഭരണകൂടം
അടിയന്തിര യോഗം കൂടി
നിഷ്കളങ്കനായ മുയൽ
അദ്ധ്യക്ഷ പദത്തിലമർന്നിരുന്നു
കിട മത്സരത്തിന് മീശ പിരിച്ച
ജരാനരകൾ ബാധിച്ച രാജാക്കൾ
മൗനികളായ് തല താഴ്ത്തി
വേട്ടക്കു പരിശീലനം നേടിയ
കാട്ടു നായകൾ ചുറ്റും നിന്ന്
ആക്രോശത്തിൽ ഓലിയിട്ടു
തലയെടുപ്പുണ്ടായിരുന്ന
പല്ലു കൊഴിഞ്ഞ സിംഹങ്ങൾ
കാറ്റിനൊപ്പം തലയാട്ടിക്കൊടുത്തു
സാക്ഷി പറയാനെത്തിയ മറ്റു
മാൻപേടകൾ കിന്നാരം കൂടി
എല്ലാം കൈയ്യടിച്ചു പാസ്സാക്കാറുള്ള
വംശനാശം നേരിടാത്ത
സിംഹവാലൻ കുരങ്ങുകൾ
തീരുമാനത്തിെന് കാതോർത്തു
വിചാരണക്കൊടുവിൽ
കാട്ടു നീതി നിയമമാഴൊകി
മാൻപേട പീഡിപ്പിക്കപ്പെട്ടിട്ടില്ല
ആരോ വിരിച്ചു വെച്ച വലയിലേക്ക്
തനിച്ച് ഓടിക്കയറിയതാണ്
എല്ലാവരും പിരിഞ്ഞു പോവണം


up
0
dowm

രചിച്ചത്:ആരിഫ് തണലോട്ട്
തീയതി:10-07-2017 04:43:34 PM
Added by :Arif Thanalottu
വീക്ഷണം:97
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :