വിരഹം
പണ്ട് പണ്ടെന്റെ മാമര ചില്ലയിൽ
മസൃണത്തളിരുകൾ പൊട്ടിവീണു.
ശരികപൈങ്കിളി കല്ലോലഗീതിയിൽ
ലാസ്യനൃത്ത ച്ചുവടുകൾ വക്കുന്നു.
പൗർണമിചന്ദ്രന്റെ പൂനിലാവൊളി
ദുഖാർത്ത ഹൃത്തിനെ പൊതിഞ്ഞിടുന്നു.
നീലത്തുകിൽ ചാർത്തി വന്നണഞ്ഞന്നു നീ
ഗാനമായൊരാനന്ദച്ചിരിയുമായ്.
പെട്ടന്ന് നീയങ്ങേതോ കാർമേഘ
ക്കാട്ടിലേക്കോടി മറഞ്ഞതെന്തു?
പിന്നെ വരാമെന്നു പോൽ മിണ്ടാതെ
പൂമണമേകാതെ പാടിടാതെ
ഇന്നും നിൻ കാലൊച്ചകൾക്കായി ഞാൻ
കാടും മേടുമലഞ്ഞിടുന്നു
Not connected : |