തെളിവില്ലാതെ  - തത്ത്വചിന്തകവിതകള്‍

തെളിവില്ലാതെ  

കുറ്റവാളിയെങ്കിലും
കുറ്റം സമ്മതിക്കാതെ
തെളിവുകൾ നശിപ്പിച്
വിധിപറയുമ്പോൾ
സംശയത്തിന്റെ നിഴലുണ്ടാക്കി
പ്രതികൾ വെറുതെ വിടപ്പെടുന്ന
നിയമത്തിന്റെ ബലമാണിന്ന്
ന്യായമായി പ്രത്യക്ഷപ്പെടുന്നത്.
നിയമലംഘനങ്ങളെ
വാഴ്ത്തപ്പെടുന്ന യുഗം
നിയമപുസ്തകങ്ങളെ
വാഴ്‌ത്തപ്പെടാൻ മാത്രമായി.
കേട്ടു കേട്ടു മടിക്കുന്നു
ജനത്തിന് തീരാനഷ്ടത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:12-10-2017 08:14:19 PM
Added by :Mohanpillai
വീക്ഷണം:86
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :