മറന്നോ?
ഋതു മുഖങ്ങളോരോന്നും
മണ്ണിന്റേമാറ്റം വിളിച്ചറിയിക്കും
മണ്ണിന്റെ മക്കളും മണ്ണെരകളും
പറവകളും ജീവാണുക്കളും
മണംപിടിച്ചെത്തും
ഒരുക്കാൻ,വിതക്കാൻ
വീതംപിടിച്ചുപറ്റാൻ
വിളവെടു ക്കാൻ
ജനനം മുതൽ മരണം വരെ
പടവുകളോരോന്നും
മണ്ണിനെ സ്നേഹിക്കുന്നവരായ്
മറന്നുപോയിന്നാ സംസ്കാരം
മണ്ണോടുചേരുന്നവർ
മണ്ണിനെ വെറുപ്പിൽ
കഴുകിക്കളയുന്നവർ
ക്രയവിക്രയത്തിനുമാത്രം.
Not connected : |