സംഭാവന - മലയാളകവിതകള്‍

സംഭാവന 

സംഭാവന. സൂര്യമുരളി

അണുവിൻ ഉറവിടം അറിയാതെ,തേടി
ഉഴലുന്നു, അപ്പോത്തിക്കിരികൾ..
ഹലുവ തൻ നാടിന്ന്, വിജനമാം,
ശ്മശാനമായ് മാറി.......

അന്യനാടിൻ സംഭാവനയെന്നൊ
രു കൂട്ടർ........
പക്ഷിമൃഗാദികൾ തൻ ദാനമെന്ന്
മറ്റുചിലർ...
പാവം വവ്വാലിൻ ജാതകം മാറ്റി
എഴുതി ചിലർ.....
ഇവിടെ എന്തു നടന്നാലും
എനിക്കെന്ത്? ഒരു കൂട്ടർ......
ജീവനിൽ പേടിയുള്ളോർ, ഓടി
ഒളിക്കുന്നു, ഇമകൾക്കു കീഴെ...

ജന്മനാട് കോഴിക്കോടെന്നരുളാൻ
ഉൾഭയം.....
കൂടെനിൽക്കുന്നയാൾ കിഴക്കോട്ടൊ
ടിയാലൊ?..........
അണുവിനെ സമ്മാനിച്ച ആൾ ഇന്ന്
എവിടെയാണൊ, ആവൊ?........
ദൈവമേ, നിന്നിലർപ്പിക്കുന്നു,
മാലോകർ ക്ഷേമം,ജീവൻ......
ശുചിത്വം കാത്തു സൂക്ഷിക്കൂ,മനുഷ്യരെ...
ജീവൻ നഷ്ടമായോർക്ക് പകരം നൽകാൻ
എൻ കണ്ണിൽ ഒരിറ്റുകണ്ണുനീർ മാത്രം...
വാസ്കോഡഗാമ ഇന്നുണ്ടായിരുന്നെങ്കിൽ...


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:09-06-2018 08:56:53 PM
Added by :Suryamurali
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :