പാവക്കൂത്ത്
പാവക്കൂത്ത്. . സൂര്യമുരളി
അറിയാതെ മണ്ണിൽ വന്നുവീണ പഴുത്ത
ഒരിലയെ തൊട്ടു മേലോട്ടു നോക്കി,പ്ലാവിൻ
കൊമ്പിൽ ചിരിക്കുന്ന പച്ചില കൂട്ടത്തെ,
കണ്ടൂ, ഞാൻ.....
അഹങ്കാരികളാം തെമ്മാടികൂട്ടത്തെ....
പൃഥ്വി തൻ ആദ്യകാല ജൂനിയേഴ്സ് റാഗിംങ്ങ്
ഓർത്തില്ല അവറൊരു നിമിഷം....ഇന്നു നീ,
നാളെ ഞ്ങ്ങളെന്ന്.........
വരുംകാല വിപത്തുകൾ ദീർഘ ദൃഷ്ടിയിൽ
ഉണരാത്ത ഇന്നത്തെ മഴയിൽ കുതിർത്ത
തകരപോൽ നിന്നു, ചിരിച്ചു......
സൂര്യപ്രഭയിൽ തിളങ്ങുന്ന കല്ലിൻ കഷ്ണത്തെ
വൈഡൂര്യമെന്നൊതി, അജ്ഞാനികൾ,
വിവരദോഷികൾ.......
മണ്ടന്മാർ ഒരുക്കുന്ന മായാജാല തിരശ്ശില
ഉയരുന്നു.......
ആടുന്നു,പാടുന്നു,നൂലിനറ്റത്തെ പാവകൾ,
പാവം പാവകൂത്തുകാർ.............
അവരറിയാതെ തുള്ളുന്നു, മറ്റുള്ളവരുടെ
കൈവിരലിലെ നൂലിലെ ആജ്ഞകളാൽ....
ലോകം അധ:പതനത്തിലേയ്ക്ക്
പുരോഗമിക്കുന്നു........
Not connected : |