ഋതുക്കൾ
ഋതുക്കൾ സൂര്യമുരളി
കരയുന്ന മിഴികളെ തഴുകാൻ
ഇമകൾക്കാവുമോ..................?
നീറുന്ന മനസ്സിനെ സാന്ത്വനിപ്പി
ക്കാനാവുമോ സിരകൾക്ക്......?
നടക്കാത്ത കനവുകളെ താലോ
ലിക്കാനാവുമോ, യാഥാർത്ഥ്യത്തിന്...?
കണ്ണുനീരില്ലാ മിഴികളിൽ സ്വപ്നങ്ങൾ
ഉറങ്ങാറുണ്ടോ................................?
മുറിവേറ്റ മനസ്സിൻ തീ നാളങ്ങൾ
മഴയിൽ കുതിരുമോ.......................?
ഞാനെന്ന ഭാവം മുങ്ങി കുളിച്ചാൽ
മാറ്റാൻ കഴിയുമോ..........................?
ചവിട്ടി മെതിക്കപ്പെടുന്ന പുൽകൊടി
കൾക്കാവുമോ പ്രതികരണ ശേഷി.....
ഉയർത്തെഴുന്നേൽക്കാൻ കഴിയുമോ?
താങ്ങാൻ പുറകിൽ ഒന്നു മാത്രം........
....................ഋതുക്കൾ..................
Not connected : |