ഞാനും നീയും  - തത്ത്വചിന്തകവിതകള്‍

ഞാനും നീയും  

ഓർമകളിലെ
വിങ്ങലുകളെ
നിസ്സംഗമായ
മൗനത്തിൽ
പൊതിഞ്ഞ്
നെഞ്ചിലൊളിപ്പിച്ചാണ്
നമ്മുടെ ജീവിതം ........


ഇടയ്ക്കൊക്കെ
നിനക്ക് സുഖമാണെന്ന്
നീ
വെറുതെ
പറയുമ്പോഴും,
എനിക്ക് സുഖമെന്ന് ഞാൻ
വെറുതെ
പറയുമ്പോഴും,
എന്റെ നോവുകളെ
നീയും
നിന്റെ നോവുകളെ
ഞാനും
കടമെടുക്കാറുണ്ട്......

ഒന്നുറപ്പാണ്.
മറവികളുടെ
ആഴങ്ങളിൽ
പണ്ടെങ്ങോ
നമ്മൾ ഉപേക്ഷിച്ച
നമ്മളാണ്,
നമ്മളെ
വീണ്ടും വീണ്ടും
ഓർത്തെടുക്കുന്നത്.....

നാം ആരാണ് എന്ന് തിരിച്ചറിയുക അതത്രേ നമ്മുടെ ജീവിത ലക്ഷ്യം ....


up
0
dowm

രചിച്ചത്:ഡാനിയേൽ അലക്സാണ്ടർ
തീയതി:14-08-2018 02:51:09 PM
Added by :Daniel Alexander Thalavady
വീക്ഷണം:98
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :