നാവ് - മലയാളകവിതകള്‍

നാവ് 

നാവ് സൂര്യമുരളി....

സ്വർണ്ണ ലിപിയിൽ ആദ്യാക്ഷരം
കുറിച്ചീടുമീ നാവിൽ നിന്നുമുതിരും
സദ് വചനങ്ങൾ....,യശസ്സുയർത്തീടും
വാനോളം............
ദുഷ് വചനങ്ങൾ......., ലജ്ജിപ്പിച്ചീടും......
വാക്കിൻ മൂർച്ചയിൽ യുദ്ധത്തിലേക്കും...
മറിച്ച് അനുനയനത്തിലേയ്ക്കും നയിയ്ക്കും
നാവിൻ ശക്തി പ്രശംസനീയം........
അണികളെ അടക്കിയിരുത്തും
വാക് ചാതുര്യം, നാവിലൂടെ........
സ്നേഹപ്രകടനങ്ങളോ.....നാവിൽനിന്ന
ടർന്നു വീഴും...മുത്തുമണികൾ പോലെ.....
സ്വാദറിയും................... .സൂചിക,
ആശയ വിനിമയോപാധി.........,
വാചക കസർത്തിൻ ഉപകരണം,
അസത്യം വിളമ്പും....... ....ചട്ടുകം,
പരദൂഷണത്തിൻ ..........പടവാൾ,
ഇതൊക്കെ ആണെന്നിരിക്കിലും............
നാവ് പകരും രുചിഭേദങ്ങൾ... ആഹാ.....
വൈവിദ്ധൃങ്ങൾ..........

അയ്യോ.............പാവം.....
നാവറിയുന്നില്ല..........ഉതിർന്നു വീഴും വാക്കുകൾ തൻ പ്രതിഫലനവും......,
പ്രതികരണങ്ങളും........കവിളറിഞ്ഞാലും.....


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:15-08-2018 12:11:36 PM
Added by :Suryamurali
വീക്ഷണം:67
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :