മഴ
മഴയേ...
മനസ്സിൽ പെയ്യുന്ന മഴയേ...
നീ എൻ്റെ മിഴിത്തുമ്പിൽ ഒന്നു വരൂ
തിമിർത്തൊഴുകി എൻ്റെ നൊമ്പരങ്ങൾക്ക് ആശ്വാസമേകു
ഉള്ളിൽ പടർന്നു പന്തലിച്ച സങ്കടങ്ങൾ
എന്നെ നീറ്റി നീറ്റി കാർന്നുതിന്നുന്നു
മഴയേ...
മനസ്സിൽ പെയ്യുന്ന മഴയേ...
മുകിലായി ഒടുവിൽ മഴയായി നീ പെയ്തിറങ്ങു
മനസിന്റെ ഉൾത്തളങ്ങൾ ഒഴിയട്ടെ
നനവ് തട്ടി ഒന്ന് മയപ്പെടട്ടെ
ഞാൻ ഒന്ന് തണുക്കട്ടെ
Not connected : |