വിട  - മലയാളകവിതകള്‍

വിട  

നുറുങ്ങുമീ ഹൃദയം നടുങ്ങുമീ വേളയിൽ
കണ്ണുനീർ മാത്രം ബാക്കിയായി...

കവചമായി തീർത്തൊരീ പ്രാർത്ഥനാ വലയങ്ങൾ
ഭേദിച്ച് നീ മറഞ്ഞപ്പോൾ....

ജീവൻ വെടിഞ്ഞു നീ ദൂരെക്കകലുംമ്പോൾ
ജീവന്റെ ജീവൻ ബാക്കിയായി...

വാക്കുകൾ വിതുമ്പലായി തേങ്ങലായി മാറുമ്പോൾ
വിധിയെ പഴിചോരെൻ ഹൃദയം...

മറക്കില്ല സോദരാ മരിക്കുവോളം
നിൻ മാന്ത്രിക വിരലുകൾതൻ വിസ്മയത്തെ...


up
0
dowm

രചിച്ചത്:കുക്കു യൂ
തീയതി:02-10-2018 11:18:09 PM
Added by :KUKKU U
വീക്ഷണം:71
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :