ഒരു പാലത്തിനോട് പ്രണയം.
ഒരു പാലത്തിനോട് പ്രണയം.
നഗരസുന്ദരിക്ക് ഒരു പാലത്തിനോട് പ്രണയം.
അവർതൻ ഹൃദയങ്ങൾ പുണർന്നുകിടക്കുന്നു.
അത് പൊട്ടി വേറാകുക അത്ര എളുപ്പമല്ല
യന്ത്രങ്ങൾ തീർക്കുന്നു രന്ധ്രങ്ങൾ
തുരുമ്പ് പിടിച്ച ഇരുമ്പുപാദങ്ങൾ കുലുങ്ങുന്നു
കെട്ടിപിടിച്ചു പെണ്ണവൾ പൊട്ടിക്കരഞ്ഞു.
നദികൾക്കു മുകളിലൂടെ അവളെ
കൈപിടിച്ചുകൊണ്ടുപോയി
മലകൾക്കു നടുവിലൂടെ അവളെ കൊണ്ടുപോയി
വിശ്വാസം പകർന്ന ആ പാലത്തിൻ
കൈകൾ വെട്ടിമാറ്റാം വരുംനാളുകൾ.
എങ്കിലും സ്മ്രിതികളിൽ നഗരസുന്ദരിക്ക്
ആ പാലം പ്രണയസിംഹാസനം.
Vinod Kumar V
Not connected : |