കരടുകൾ
കരടുകൾ
കരടുകൾ കരടുകൾ കണ്ണിൽ
കാതിൽ വന്നു പതിച്ചു
ദുരിതക്കാഴ്ചകൾ ഒച്ചപ്പാടുകൾ
തോൽക്കുടത്തിൽ
നിത്യവും വീഴും കരടുകൾ
കർണ്ണപടത്തിൽ തട്ടി
സൈറണിന്റെ ശബ്ദവീചികൾ
കൺപോളകൾ ചിമ്മി
കരുകരപ്പുമായി ചുവന്നാ
കണ്ണുകൾ പുതു പ്രകാശംതിരഞ്ഞു
തുള്ളി തുള്ളി വാർന്നൊഴുകി
കവിളിൽ ഉരുണ്ടുകണ്ണീർ
ചുണ്ടിൽ വന്ന് പതിച്ചു
ഒരുക്കുടം ഉപ്പു രുചിച്ചു .
വാപൊത്തി കണ്ണീർ തുടച്ചു
ഹൃദയം നൊന്തു പിടച്ചു
പറയാൻ കഴിയാത്ത കരട് ആ
ദുരിതക്കാഴ്ചകൾ ഒച്ചപ്പാടുകൾ
കാതുകൾ പൊത്തിപ്പിടിച്ചു
തോൽക്കുടത്തിൽ
ഹൃദയം നൊന്തു പിടച്ചു
വിനോദ്‌കുമാർ വി
Not connected : |