അയ്യപ്പ ഭക്തിഗാനം
തത്വമസിയുടെ പൊരുളറിയുന്നൂ..
ശബരിമലയുടെ നിറുകയിൽ
ശരണമന്ത്രധ്വനിയുണരുന്നൊരു
ശബരിമലയുടെ നിറുകയിൽ..
ഭക്തിയോടെ മുദ്രയണിഞ്ഞാൽ
ഭക്തരെല്ലാം സ്വാമിമാർ.
ഭേദചിന്ത വെടിഞ്ഞു കഴിഞ്ഞാൽ
ഭക്തമാനസം.. ശ്രീലകം...
നിത്യജീവ സമാധിയിലമരും
സ്വാമിതന്നുടെ സന്നിധി.
സ്വാമിയേ.. എന്നൊന്നു വിളിച്ചാൽ
അയ്യപ്പാ.. എന്നുയരും മറുവിളി..
ശരണമന്ത്ര തരംഗമുണർന്നാൽ
കന്മഷങ്ങളലിഞ്ഞേ.. പോകും..
അയ്യനായിട്ടുയരും ഭക്തൻ ..
ആയിരങ്ങളലിഞ്ഞൊന്നാകും..
Not connected : |