പരമപവിത്രമതാമാ
പരമപവിത്രമതാമാ പൊന്നു പതിനെട്ടാംപടി കയറുമ്പോൾ
പൂങ്കാവനത്തിലമരും പവിത്ര മലകൾ പതിനെട്ടവയല്ലോ
സ്വാമി ശരണം അയ്യപ്പാ.. ശരണം ശരണം സ്വാമിയേ..
പഞ്ചേന്ദ്രിയങ്ങളാണാദ്യത്തെ പടി അഞ്ചെന്നുമറിയുക നാം
അഷ്ടരാഗങ്ങളാണത് ശേഷം പടി പതിമൂന്നുവരെ തത്വം.
ത്രിഗുണങ്ങൾക്കായ് പടിമൂന്നെണ്ണം വിദ്യാവിദ്യകളവസാനം
പതിനെട്ടാംപടി താണ്ടും ഭക്തൻ തത്വമസിപ്പൊരുൾ അറിയുന്നോൻ..
ചിന്മുദ്രാങ്കിത യോഗസമാധിപ്പൊരുളൊളി വാഴും സന്നിധിയിൽ
മകര സംക്രമ ദീപാവലിയിൽ പ്രഭചൊരിയും പൊന്നയ്യപ്പൻ
ബഹുസ്സഹസ്ര ശതങ്ങൾ താവക ശരണമന്ത്രത്തിലലിയുമ്പോൾ
സമസ്ത ദുരിതവുമൊഴിച്ചു നിത്യ ശാശ്വതശാന്തി പകർന്നീടും ..
Not connected : |