തെരുവുബാല്യങ്ങൾ - മലയാളകവിതകള്‍

തെരുവുബാല്യങ്ങൾ 

ആരെയും കുറ്റപ്പെടുത്തുവാനില്ല !
ആരും തിരിഞ്ഞു നോക്കാനുമില്ല!
ആരോടുമില്ല പരിഭവം തെല്ലും!
ആരെയും നോവിക്കുവാനുമില്ല!

ആശകളില്ല കിനാക്കളില്ല
ആളുന്നുള്ളിൽ കനൽനാമ്പുമാത്രം
ആരുടെ ശാപമേറ്റാവാം ഈ ജന്മങ്ങൾ ?
ആരുടെ പാപഫലങ്ങളാകാം?

മണ്ണിതിൽ വന്നു പിറന്നതെന്താവാം?
മാനുഷ ജന്മമെന്താവാം ?
മണ്ണു വാരിതിന്നുവാൻ ഇടയായതും
മണ്ണിൽ കിടന്നുറങ്ങാൻ വിധിയായതും

മാതാപിതാക്കളാരെന്നറിയാത്തതും
മാനാഭിമാനമില്ലാതെ പോകുന്നതും
മുന്നിൽ മുഴുപ്പട്ടിണി മാത്രമായതും
മാറിയുടുക്കുവാനൊന്നുമില്ലാത്തതും

കേറിക്കിടക്കാൻ ഇടം കിടയ്ക്കാത്തതും
കണ്ടാലുമാരും പരിഗണിക്കാത്തതും
കേൾക്കുവാനാരുമേ ചാരേവരാത്തതും
കൈകൾ നീട്ടിത്തരാനാരുമില്ലാത്തതും

ആരുടെ തെറ്റുകൊണ്ടാകാം
ആളുന്നുള്ളിൽ കനൽക്കാറ്റുമാത്രം
ആരുടെ ശാപമേറ്റാവാം ഈ ജന്മങ്ങൾ ?
ആരുടെ പാപഫലങ്ങളാകാം?


up
0
dowm

രചിച്ചത്:സുദർശനകുമാർ വടശേരിക്കര
തീയതി:22-03-2020 02:33:40 PM
Added by :C K Sudarsana Kumar
വീക്ഷണം:22
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :