വിശേഷണങ്ങൾ - മലയാളകവിതകള്‍

വിശേഷണങ്ങൾ 

കഷ്ടം!
മലയാളത്തിന്, കേരളത്തിന്,
കോങ്കണ്ണാണെന്നു തോന്നുന്നു.
നോട്ടം വടക്കോട്ടുതന്നെ!

സൂര്യനിൽ ഹൈഡ്രജൻ കത്തുന്നതും
ചൊവ്വയിലെ അഗാധഗർത്തങ്ങളും
ചന്ദ്രനിലെ കളങ്കത്തിന്റെ പാടുമൊക്കെ
അവനു സുവ്യക്തമായിരിക്കുമ്പോഴും
ചുറ്റും നടക്കുന്നതൊന്നും കാണാൻ പറ്റുന്നില്ല
ദീര്ഘദൃഷ്ടിയുടെ അപാരതയിലാണിന്നവൻ!

വിശന്നുവലഞ്ഞപ്പോൾ
ഒരുനേരത്തെ അന്നം മോഷ്ടിച്ചവനെ
കരുണയില്ലാതെ തല്ലിക്കൊല്ലുന്നവൻ!
നിരപരാധിയും നിരായുധനുമായവനെ
പോലീസ് സ്റ്റേഷനിൽ തൊഴിച്ചുകൊല്ലുന്നവൻ
മതം നോക്കി മാത്രം പ്രതികരിക്കുന്നവൻ
ഭീകരൻമ്മാർക്ക് കൂട്ടികൊടുക്കുന്നവൻ
ആബാലവൃദ്ധങ്ങളെ പീഡിപ്പിക്കുന്നവൻ
അക്ഷരമോതിയവർക്കു ഇരിക്കപ്പിണ്ഡം വെക്കുന്നവൻ
അമ്മയെ കിട്ടിയാലും ചുട്ടു തിന്നുന്നവൻ
ഹർത്താലുകൾ ആഘോഷമാക്കിയവൻ
ആശയവിരുദ്ധരെ വെട്ടിക്കൊല്ലുന്നവൻ
എന്തിനുമേതിനും ന്യായീകരണം കണ്ടെത്തുന്നവൻ
ഒരുനേരത്തെ അന്നത്തിനു
സ്വന്തമായൊന്നുമില്ലാത്തവൻ
എങ്കിലുമെന്നും കോണകം പുരപ്പുറത്തു
ഉണക്കാനിടുന്നവൻ

സ്വന്തം നാട്ടിലൊന്നും ചെയ്യാത്തവൻ
പരനാട്ടിലെന്തും ചെയ്യുന്നവൻ
നാടാകെ ചെകുത്താൻ നിരങ്ങുമ്പോഴും
ദൈവത്തിന്റെ സ്വന്തം നാടെന്നു മേനിപറയുന്നവൻ
അതുകേട്ടു വ്യാമോഹിച്ചു
നാടുകാണാനെത്തുന്ന വിദേശികളെ
പീഡിപ്പിച്ചു കൊന്ന്
തല ഛേദിച്ചു കാട്ടിൽ തള്ളുന്നവൻ
ചുറ്റും നടക്കുന്നതൊന്നും കാണാത്ത
സാംസ്കാരികന്മ്മാരെ
പൂരത്തിനെഴുന്നെള്ളിക്കുന്നവൻ
രാഷ്ട്രീയ തിമിരം ബാധിച്ചവൻ
മതവെറിയുടെ കോമരം കെട്ടുന്നവൻ
പറയുവാനാണെങ്കിൽ ഇനിയുമിനിയും

ഇതെല്ലം കൊണ്ട് നാണംകെട്ട ഞാൻ
കേരളീയൻ..!!! മലയാളി.. !!!
എനിക്ക് ചാർത്തുന്ന വിശേഷണങ്ങൾ !!!


up
0
dowm

രചിച്ചത്:സുദര്ശനകുമാർ വടശേരിക്കര
തീയതി:22-03-2020 02:47:01 PM
Added by :C K Sudarsana Kumar
വീക്ഷണം:14
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :