നിഴൽപ്പാട്ടിൽ... - പ്രണയകവിതകള്‍

നിഴൽപ്പാട്ടിൽ... 

നിഴൽപാട്ടിൽ ലയിച്ചുചേരും
മൂകനിലാവേ
എന്നേകാന്ത ജാലകമിത്തിരി
തുറന്നു തരാം ഞാൻ...

നിറമേഴും ചാർത്തിയൊരുങ്ങിയ
മഴവില്ലഴകായ്
പ്രിയമാനസ്സ വാടിയിലവളാം
ജീവനിരിപ്പൂ...

മഴനൂലിൽ കോർത്തുകൊരുത്തിയ
താലിയുമായി
പ്രിയവേണിയെ വേൾക്കാൻ
മാരൻ ഞാനുമിരിപ്പൂ...

അകലങ്ങൾ ആധികുറുക്കിയ
നെഞ്ചിലെവേവിൽ
ഒന്നാകാനൊരുതരിയാശയും
തുടിച്ചു നിൽപ്പൂ...

മൗനത്തിൻ നൊമ്പരമേൽക്കും
മോഹച്ചിമിഴിൽ
തണുപ്പോലും വിശറിപ്പൂക്കൾ
ചൊരിഞ്ഞു തരൂ നീ...


up
0
dowm

രചിച്ചത്:സജിത്
തീയതി:26-07-2022 09:02:09 PM
Added by :Soumya
വീക്ഷണം:157
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :