മലയാളത്തിൻ...
മലയാളത്തിൻ നടുമുറ്റത്ത്
ചുരുൾമുടിയിഴ കോതിയൊതുക്കി
തുളസ്സിക്കതിർ ചൂടിയിറങ്ങിയ
കനകാംബരചാരുതയാണെൻ പെണ്ണ്...
ഉടയാവളക്കൈകളിലെന്നും
ഇലച്ചീന്തിൽ ചന്ദനമുണ്ടേ
ചന്തത്തിന് ചന്തം ചാർത്താൻ
കിളിമകളുടെ പകിട്ടുമുണ്ടേ...
ഇരടികളുടെ ഇരിപ്പുകണ്ടാൽ
ഇരുൾക്കണ്ണാം മിന്നാമിന്നികൾ
നിരനിരയായ് ചുഞ്ചിരി തൂകും
പല്ലവിതൻ മുല്ലമൊട്ടുകൾ
കിലുകിലെ നീ മൂളണയീണം
നർത്തകിതൻ നൂപുരവിദ്യകൾ...
എൻ നെഞ്ചിലെ മിടിപ്പിലെന്നും
തെളിവേകും പ്രാണൻ പോലെ
വിരൽത്തുമ്പിൻ കൽവിളക്കിൽ
കവിതേ നീ തെളിഞ്ഞ് നിൽപ്പൂ..!
Not connected : |