വിനയം vs വിധേയത്വം - തത്ത്വചിന്തകവിതകള്‍

വിനയം vs വിധേയത്വം 

വിനയം എല്ലാവർക്കും ഭൂഷണം
നമ്മിൽ ജന്മനാ വേണ്ട സൽഗുണം
വിധേയത്വം എന്ന ശീലം അത്യുത്തമം
സിദ്ധിയിലും ബുദ്ധിയിലും നിറഞ്ഞീടുകിലതു കേമം

അമിതവിനയമതു വെറും പ്രഹസനം
ആരിൽനിന്നുമതു വേഗം വെളിവാകപ്പെടും
അധികവിധേയത്വം അതിഭാവുകമെന്നതിലുപരി
അയഥാർത്ഥമായിടുമത്
അവനവനു തന്നെ ദോഷം

അലങ്കാരമായെന്നും നമ്മിൽ നിലനിൽക്കട്ടെ
പരസ്പരപൂരകങ്ങളായ് വിനയവും വിധേയത്വവും

ജിസാ ബിനു


up
0
dowm

രചിച്ചത്:
തീയതി:08-10-2022 05:48:50 PM
Added by :Jisa Binu
വീക്ഷണം:132
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :