അക്ഷരദീപങ്ങൾ... - ഇതരഎഴുത്തുകള്‍

അക്ഷരദീപങ്ങൾ... 

അക്ഷരദീപങ്ങൾ താലങ്ങളേന്തി നിൻ
പുണ്യമാം കോവിലിൽ വന്നു നില്ക്കേ
നളിനദളങ്ങളാം നാലറ തുറന്നു നീ
നല്ലൊരു കവിതയായ് അനുഗ്രഹിക്കേ
നിറനേർച്ചത്താലത്തിൽ നീർമണിത്തുള്ളികൾ
കദനകർപ്പൂരങ്ങളായെരിഞ്ഞു തീരേ
ഏകനായെന്തിനോ നിൻ പടിവാതിലിൽ
ഹൃദയസ്പന്ദനം മണിമുഴക്കേ
വെൺപ്രഭയാർന്നു നീ നീട്ടിയ കൈകളിൽ
തുളസ്സിക്കതിരായ് ഞാൻ പരിലസിക്കേ
ഞെട്ടടർന്നീദിനം നോവുകൾ കൊള്ളുംനേരം
പുനർജ്ജനിയൊന്നു ഞാൻ കാത്തു നിന്നു...
നിൻ നിഴൽപ്പാടുകൾ തേടും വഴികളിൽ
മറ്റൊരു ദീപമായ് നീ തെളിയ
പാതിലനുരാഗം പണ്ടുഞാൻ മറന്നത്
ഓർപ്പു ഞാനിന്നുനിൻ മറുപാതിയായ്...!


up
0
dowm

രചിച്ചത്:സജിത്
തീയതി:08-10-2022 09:39:00 PM
Added by :Soumya
വീക്ഷണം:177
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :