സുഹൃത്തേ നിനക്കായ്‌ - മലയാളകവിതകള്‍

സുഹൃത്തേ നിനക്കായ്‌ 

ഇല പൊഴിക്കുന്ന ശിശിരത്തിലാണ്
നീ എന്നിലൊരു സൌഹൃദ പൂക്കണിയായത്‌
ഇതേ ഹിമാവസരങ്ങളിലാണ്‌
നീ എന്നിലൊരു
കുളിര്‍ മഞ്ഞു കണമായി
ഉഷ്മള സ്മൃതികള്‍ ഒരുക്കി അണഞ്ഞതും.
കാതങ്ങള്‍ക്കകലെ നിന്‍ വാക്കുകളില്‍
സൌഹൃദം ഉണര്‍ന്നതും
വിരല്‍തുമ്പില്‍ നിന്നൊഴുകിയിറങ്ങുന്ന
അക്ഷരങ്ങളാല്‍
അപരിചിതര്‍ നാം പരിചിതരായതും
ഇതേ ഹിമവാസരങ്ങളിലാണ്
മൊഴികള്‍ കോര്ത്തെന്നരികില്‍ നീ
എത്താത്ത പുലര്‍വേളകള്‍
ബോധമണ്ടലത്തില്‍ ശിശിര നോവുണര്ത്തുമ്പോള്‍
മറവിയുടെ സ്ഫുരനങ്ങലെല്‍ക്കാതെ
കാത്തു സൂക്ഷിക്കുന്നു ഞാന്‍
നിന്നെയും ,നിന്റെ സൌഹൃദത്തെയും !


up
0
dowm

രചിച്ചത്:ഭവ്യ
തീയതി:01-01-2013 03:57:00 PM
Added by :BHAVYA
വീക്ഷണം:285
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :