ഇനി നീ മറക്കുക - പ്രണയകവിതകള്‍

ഇനി നീ മറക്കുക 

സ്വപ്നത്തിന്‍ പാടത്തു ഞാന്‍ വിതച്ച
മോഹത്തിന്‍ വിത്തുകള്‍...
കാലപക്ഷി വന്നു കൊത്തിയെടുത്തു പറക്കുന്നു
പൂവിടും മുന്‍പ് കരിഞ്ഞുപോയ
ഒരു ഗുല്‍മോഹര്‍ വൃക്ഷമായി
ഓര്‍മകള്‍ക്ക് മുന്നില്‍ പകച്ചു ഞാന്‍...
മിഴിനീര്‍ കൊണ്ട് നനച്ചു
സ്നേഹം വളമായി നല്‍കി...
എന്നിട്ടും!!!

അസ്തമയസൂര്യന്‍ വിടപറയുന്നതും നോക്കി
കണ്ണുനീരോടെ നില്‍കുന്ന സന്ധ്യ.....

ദൂരെ ഏകാന്തതയുടെ കടല്‍ത്തീരത്ത്‌
കരയെ പുല്‍കി പോകുന്ന തിരയെ നോക്കി
ഒറ്റയ്ക്ക് നീയിരിക്കെ....
നിന്നെ തഴുകിപോകുന്ന തെന്നലില്‍
എപ്പോഴെങ്കിലും നീയെന്നെ അറിയെ.....
നീയറിയുക, ഹൃദയം തകര്‍ത്തെറിയപെട്ട
ഈ പക്ഷിയുടെ വേദന......

അരികിലേക്ക് വീശിയടിക്കുന്ന
തിരയുടെ പാട്ടില്‍ നിന്ന് നീയെന്‍റെ
തേങ്ങല്‍ തിരിച്ചറിയുക......
പൊഴിഞ്ഞു വീഴുന്ന മഴത്തുള്ളികളില്‍ നിന്ന്
നീയെന്‍റെ മിഴിനീര്‍മുത്തുകള്‍ തിരഞ്ഞുപിടിക്കുക....
പിന്നെ മുഷിഞ്ഞു നാറിയ എന്റെ ഓര്‍മകളെ
നീ എന്നന്നേക്കുമായി വലിച്ചെറിയുക....

ഇനി നീ മറക്കുക,
ഈ പൂമണം ഒഴിഞ്ഞ പൂവിനെ...
മേഘങ്ങള്‍ മറന്ന മഴത്തുള്ളിയെ.....
മനം പൊട്ടി അകന്നുപോകുന്ന
ഈ നിലാപക്ഷിയെ.....

മറക്കുക.. എല്ലാം മറക്കുക....
മറവിയുടെ ശവകുടീരത്തില്‍ നീയെന്നെ അടക്കുക...
ഇനിയൊരു ജന്മത്തില്‍ നീ വന്നെത്തുന്നതും കാത്തു
വീണ്ടും ഞാന്‍ പുനര്‍ജനിക്കാം...
അന്ന് വാടികരിഞ്ഞ എന്റെ സ്വപ്നങ്ങളെ
നമ്മുക്ക് ഒരുമിച്ചു പൂവണിയിക്കാം......


up
0
dowm

രചിച്ചത്:മീര
തീയതി:14-01-2013 09:08:32 AM
Added by :ആന്‍ഡ്രൂസ് പ്രഷി.
വീക്ഷണം:414
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :