ഒരിക്കലും തീരാത്ത മൗനം  - പ്രണയകവിതകള്‍

ഒരിക്കലും തീരാത്ത മൗനം  

പൂത്തുനില്‍ക്കുന്ന പുല്ലാനികള്‍ ആകാശക്കാഴ്ചകളെ മറയ്ക്കുന്ന
ആ ഇടവഴികളിലൂടെ ഇന്ന് ഞാന്‍ വീണ്ടും നടന്നു.
കൂടെ നീയും ഉണ്ടായിരുന്നു.
മണിക്കൂറുകള്‍ നമ്മള്‍ ഒരുമിച്ചു നടന്നു.
അപ്പോഴും മൗനം നമുക്കിടയില്‍ ഖനീഭവിച്ചു തന്നെ നിന്നു.
ഒടുവില്‍ വഴികള്‍ അവസാനിക്കുന്നതു കണ്ട ഞാന്‍
ഞെട്ടലോടെ നിന്നെ നോക്കി.
നിന്റെ കണ്ണുകള്‍ പിന്നെയും നിറഞ്ഞിരുന്നു.
എന്തിനെന്ന് ഇത്തവണയും ഞാന്‍ ചോദിച്ചില്ല.
ആവര്‍ത്തനവിരസത!


up
0
dowm

രചിച്ചത്:
തീയതി:26-01-2013 10:16:31 AM
Added by :Sajith
വീക്ഷണം:389
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me