ബ്ലേഡ് റണ്ണര്‍ ! * - ഇതരഎഴുത്തുകള്‍

ബ്ലേഡ് റണ്ണര്‍ ! * 

എന്തുപറ്റിപിസ്റ്റോറിയസ് നിന്‍പ്രജ്ഞ
ഇത്രവേഗംകടിഞ്ഞാണ്‍തകര്‍ക്കുവാന്‍ ?
നിന്‍അപൂര്‍ണ്ണതപൂര്‍ണ്ണതയാക്കിനീ
നിസ്തുലനായ്ജയിച്ചുമുന്നേറിയോന്‍
വിശ്വസിക്കുവാനാവാത്തവേഗേന
വിശ്വകായികചക്രവാളങ്ങളില്‍
വ്യക്തിമുദ്രപതിപ്പിച്ചമാനുഷന്‍
ശക്തിമാന്മാരെപോരില്‍ജയിച്ചവന്‍
പൊയ്ക്കാലിന്മേല്‍പറന്നുനീനേടിയ
പരാലിമ്പിക്സ്പതക്കങ്ങളെത്രയോ !
നീപ്രണയിച്ച ,നിന്നെപ്രണയിച്ച
"റീവ "നിന്‍തോക്കിനെന്തേഇരയായി ?
കായികത്തിന്‍ചരിത്രത്തില്‍നിന്റ്റെപേര്‍
കാളിമയാല്‍ മറച്ചുനീയെന്തിനായ് ?
എന്തുപറ്റിപിസ്റ്റോറിയസ് നിന്‍പ്രജ്ഞ
എത്രവേഗമിന്നെല്ലാംതകര്‍ക്കുവാന്‍ ?

........................................................
*പിസ്റ്റോറിയസിന്റ്റെ വിളിപ്പേര്
#പിസ്റ്റോറിയസ് -പൊയ്ക്കാലില്‍ ഓടി
ചരിത്രത്തില്‍ ഇടംനേടിയകായികതാരം


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:16-02-2013 10:38:32 PM
Added by :vtsadanandan
വീക്ഷണം:139
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :