ഇരകള്‍  - മലയാളകവിതകള്‍

ഇരകള്‍  

എന്‍ ഇരവുകള്‍ നാളേറെയായ്
സുദീര്‍ഘം,നിദ്രാവിഹീനം..
അയലത്തെ ഗ്രാമം നിലവിളിക്കുന്നു അങ്ങവിടെ
വാഹന മോഷണം പതിവാണു പോലും.
നക്തഞ്ചരന്മാർക്ക് ഇണകൾ; ഇന്നലെ
പരിമളം തൂകി വിടർന്ന കുടമുല്ല മൊട്ടുകൾ
അവിഹിത, വ്യഭിചാര ക്രീഡകൾക്കൊടുവില
ങ്ങൊടുങ്ങുന്നോർക്ക് പുനർജ്ജന്മം പത്രത്താളിൽ
പടം പതിച്ചൊരു വാർത്തയായ് കേവലമൊരു
പുഴ ജനിച്ചൂ സേതുപൂകും പോലെ ക്ഷണികം.
പരേതരുടെ ബന്ധുജനങ്ങൾ തൻ കണ്ണീരുമങ്ങനെ.

അയല്‍ഗ്രാമ വാസികള്‍
വികസന സ്വപ്നം നെയ്ത്
അവ വാരിപ്പുണര്‍ന്നതില്‍ പിന്നെ
എനിക്കെന്നും സുപരിചിതമീ രോദനം
ഇന്നെന്‍ ഗ്രാമമൊന്നാകെ ഉണര്‍ന്നിരിക്കുന്നു
ഇവിടെയീ മണ്ണിലും കണ്ണുനീരോ?
ഇവിടെയുമെത്തിപോൽ വികസനം
ഇനിയും ഞാന്‍ കുഭകര്‍ണ്ണനേപ്പോലുറങ്ങും
ഇനി അവർ തേടുംമിരകൾ മറ്റെങ്ങോയിരിപ്പൂ
ഞാനായിരുന്നു ചോരന്റെ ഇന്നലത്തെ ഇര..!!


up
0
dowm

രചിച്ചത്:ajichittar
തീയതി:27-03-2013 07:17:11 PM
Added by :ajichittar
വീക്ഷണം:135
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :