കമ്മ്യൂണിസ്റ്റ് പച്ച  - തത്ത്വചിന്തകവിതകള്‍

കമ്മ്യൂണിസ്റ്റ് പച്ച  

കരിയുന്ന വേനലിൽ കരയുന്ന മണ്ണിന്റ്റെ
കനിവായ് വിരിച്ചു നീപച്ച ..
വെള്ളവും വളവുമല്പംപോലുമില്ലാതെ
കള്ളിച്ചെടിപോൽ നിരക്കുന്നുനീ
പണിയെടുത്തെല്ലുപൊടിഞ്ഞുപോയീടിലും
പശി വിട്ടുമാറാത്ത പഴയ കാലത്തിന്റ്റെ
ഓർമ്മയിൽ പതിതന്റ്റെ കൈക്കരുത്തായി നിന്
നീളുന്ന പച്ച ഞാൻ കാണ്മൂ ...
നീറുന്ന മുറിവിലേയ് ക്കിറ്റിറ്റുവീണു നിന്
നീരിന്റ്റെ സാന്ത്വന സ്പര്ശം...
ഓർമ്മകളുണ്ടായിരിക്കണമെന്നെന്നും
ഓതുന്നു കമ്മ്യൂണിസ്റ്റ് പച്ച !


up
0
dowm

രചിച്ചത്:v t sadanandan
തീയതി:22-04-2013 10:44:32 PM
Added by :vtsadanandan
വീക്ഷണം:299
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :