പൂക്കള്‍ - തത്ത്വചിന്തകവിതകള്‍

പൂക്കള്‍ 


യുദ്ധ മേഖങ്ങള്‍
തീമഴ പെയ്യിച്ച രണ ഭൂമിയില്‍
ആകാശത്തിലെ പൂമൊട്ടുകള്‍.
ഞെട്ടിവടര്‍ന്നു
കണ്ണുചിമ്മി .,ഭൂമിയെ
ഒന്ന് നോക്കി
പിന്നെ പതിയെ കണ്ണടചു
പിറവിയുടെ പുഞ്ചിരി
കരച്ചിലിനുള്ളില്‍ ഒളിപ്പിച്ചു
ഉത്സുകരായെത്തിയവര്‍
കുഞ്ഞു പൂക്കാള്‍
അവരെ യാണല്ലോ
തല്ലിക്കൊഴിച്ചത്
ഓരോ യുദ്ധങ്ങളും
ഒരായിരിം പൂമോട്ടുകളെ
തല്ലി കൊഴിക്കുന്നു
അല്ലെങ്കില്‍ നമുക്ക് ഇങ്ങനെയും കരുതാം
വിടാരാന്‍ തുടങ്ങുമ്പോഴേ കൊഴിഞ്ഞുപോയ
കുഞ്ഞു പൂക്കളേ ..
നിങ്ങള്‍
ഭാഗ്യമുള്ളവര്‍.
വിടര്‍ന്നിരുന്നെന്കിലോ
അവന്റെ കാല്‍ച്ചുവട്ടില്‍.
നിങ്ങള്‍ അരഞ്ഞു പോയേനെ ..
അകലെ വീണ്ടും
ഒരു പോരിന്റെ ഇടി മുഴക്കം .


up
0
dowm

രചിച്ചത്:യൂനുസ് മൊഹമ്മദ്‌ .
തീയതി:29-04-2013 12:05:56 AM
Added by :Yoonus Mohammed
വീക്ഷണം:228
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :