ഞാൻ എൻഡോസൾഫാനമ്മ..
പിറന്നു വീഴുന്ന പൈതലേ
നിന്നിലേയ്ക്കടർന്നു വീഴുന്ന
സ്നേഹ വാത്സല്യവും
നിറഞ്ഞ കണ്ണിലലിഞ്ഞ
നന്മയും
പകുതി പ്രാണനലിഞ്ഞ
പാൽ പുണ്യവും
പുതിയ നാളെ തൻ
ഉണർവിനായി നിൻ
തണുത്ത കാലടിക്കഭയമായി
പൊൻ
വിളക്കു പോലെ നിൻ
ഇരുട്ടിലൊക്കെയും
വെളിച്ചമാവുകയാണൊരമ്മ.
വളർന്നു പോയി നിൻ
ശിരസ്സു മാത്രമേ
മറഞ്ഞുവങ്കണ കേളികൾ
പിറന്ന രൂപമോ മറന്നതില്ല
നിൻ
മെലിഞ്ഞുണങ്ങിയ
മേനിയും
അറിഞ്ഞതില്ല ഞാനോമലേ
എൻറെ അമൃതമാം മുലപ്പാലിലും
നിറഞ്ഞിരുന്നു
പാഷാണ ധൂളികൾ
പൊറുക്കയെന്നോട് കണ്മണി
വളർച്ചയില്ലാ കിനാക്കളൊക്കെയും
ചുരത്തുമെൻ നയനാംബുവിൽ
കുളിച്ചോരുങ്ങിടാം
പടം പിടിയ്ക്കുവാൻ
ജന പ്രവാഹമുണ്ടോർക്ക നീ
വരണ്ട ചുണ്ടുകൾ
ചലിക്കുമെങ്കിലും
മരിക്കുവോളം രസനയാൽ
പൊഴിച്ചിടില്ലയെൻ ജനനിയെന്നുള്ള
പവിത്രമാകുന്ന വാക്ക് നീ
ശപിപ്പതാരെ നീ നിനക്ക് ജീവന്റെ
തുടിപ്പ് തന്നോരുദരമോ
നരിയ്ക്കു നൽകാതെ
എടുത്തു പോറ്റുന്ന നശിച്ചൊരെൻ
നൂൽ കരങ്ങളോ
അടുത്ത ജന്മമൊന്നുദിയ്ക്കയാണെന്റെ
വിചിത്ര ഗർഭപാത്രത്തിലൊ
ചൊൽക ദൈവമേ
അടുതത്തതെങ്കിലും
പിറക്കുമോ മനുരൂപ്മായ്
Not connected : |