കാമക്കരിവണ്ടുകൾ - തത്ത്വചിന്തകവിതകള്‍

കാമക്കരിവണ്ടുകൾ 

കാലനാഗത്തിന്റെ കോമ്പല്ല് തട്ടിയീ
കാമക്കരിവണ്ടുണർന്നിരിക്കുന്നുവോ.
പൂവെന്നതില്ല പൂമോട്ടെന്നതില്ല
പൂവാടികൾ തേടി പറക്കയാണെങ്ങുമേ .

നീലപ്പനിനീർ സുമങ്ങൾക്കു കാവലായ്
വാടികൾ മുൾവേലി തീർക്കുന്നു ചുറ്റിലും.
ശ്വേത മുല്ല സൂനഗന്ധം പരക്കാതെ
മൂടിവയ്ക്കുന്നു പലാശ ഹസ്തങ്ങളും

നേരം രജനി തൻ കൈകൾ തലോടവേ
കാമക്കടലിരുമ്പുന്നു ഹൃദയത്തിൽ
കാണ്വൂവരണ്ട നിലാവിന്റെ കണ്കളാൽ
നിദ്രയിൽ വീണൊരാ കാട്ടുപൂ മൊട്ടിനെ

നീരു ചികയുവനില്ലാ ശിലയിലാ പാവം
തളർന്നങ്ങുറങ്ങിക്കിടക്കുന്നു.
വാടിത്തളർന്നോരിതളുകൾ ഇന്ദുവിൻ
ക്ഷീ രപ്രഭയിൽ തിളങ്ങീ ക്ഷണിക പോൽ.

കാമക്കൊതി മൂത്ത മാനസപ്പുൽമ്മേട്ടിൽ
ക്രൂരത വഹ്നിതൻ നാളം കൊളുത്തുന്നു.
താരകപൈതലിൻ ഓരോ ദലങ്ങളും
കാരിരുമ്പാലേ ചിതറി പ്പൊഴിഞ്ഞു പോയ്...

നീരദത്തിൻ കണ്ണുനീരാൽ നിശാമനം പോലും
കുതിർന്നു തകർന്നുപോയാ ക്ഷണം.
കാമക്കരിഭ്രമനായന്ധകാരത്തിൽ
ഏതോ പത്ഥാവിൽ പറന്നു മറഞ്ഞു പോയ്.

വീണ്ടും ചെറു സൂന മൊട്ടുകൾ തേടിയാ
കാമഭ്രമരമലയുന്നെവിടെയോ
പാവമാ കാട്ടു പൂമൊട്ടിൻ ദലങ്ങളന്നേതോ
മരുത്തിൽ കുടുങ്ങിപ്പറന്നു പോയ്..

നാളെ നിൻ വാടിയും മൊട്ടിടും വേലിയോ
കാലം തകർക്കുമെന്നാകാം ഒരായിരം
ഭൃഗങ്ങളെത്തും മധു തെടിയന്നുമേ
അന്തിതൻ ചിത്തം തകർക്കും കാമീച്ചകൾ.

കയ്യിൽ കരുതൂ കരവാളമൊന്നു നീ
കണ്ഠം മുറിച്ചു കളയുക കാമത്തിൻ
ഗന്ധം പരതി നടക്കുമളികളെ
കണ്ടാൽ മടിക്കേണ്ടാ നിങ്ങൾ സഗർഭ്യരേ..


up
3
dowm

രചിച്ചത്:വിജിൻ കെ നായർ
തീയതി:20-05-2013 11:17:02 AM
Added by :VIJIN
വീക്ഷണം:251
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


yoonus
2013-05-20

1) അഭിനന്ദനങ്ങൾ വിജിൻ; വളരെ നല്ല എഴുത്ത്

vijin
2013-05-20

2) നന്ദി സുഹൃത്തേ...

vijin
2013-05-20

3) നന്ദി സുഹൃത്തേ,...

vijin
2013-05-20

4) നന്ദി സുഹൃത്തേ,......

vijin
2013-05-20

5) നന്ദി സുഹൃത്തേ

unni
2013-05-21

6) nanayittund

biju
2013-05-21

7) അടിപോളിയട മോനെ ഗുഡ്

vijin
2013-05-21

8) താങ്ക്സ്

vijila
2013-05-21

9) നല്ല നിലവാരമുള കവിത....അഭിനന്ദനങ്ങൾ പ്രിയ സുഹ്ര്തെ :)

aswathi
2013-05-21

10) ഇനിയും ഒരുപാട് നല്ല കവിതകൾ നിന്റെ തൂലികയിൽ നിന് നും ജനികുവാൻ ഇടയാവട്ടെ ...

Sreejikadakam@gmail.com
2013-05-22

11) kadakatinte kavik ente abinandanangal ur sreeji kadakam

Mehaboob.M
2013-05-22

12) നല്ല എഴുത്ത്

VIJIN
2013-05-23

13) നന്ദി സുഹൃത്തുക്കളേ

gopikrishnan
2013-05-24

14) കാലത്തിനു യോജിച്ച കവിത.

abdulshukkoorkt
2013-05-27

15) നല്ലൊരു രചന .ആശംസകൾ vijin

vijin
2013-05-29

16) നന്ദി സുഹൃത്തേ


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me