ഇനിക്കാത്തു നില്ക്കേണ്ട.... - തത്ത്വചിന്തകവിതകള്‍

ഇനിക്കാത്തു നില്ക്കേണ്ട.... 

ഇനിക്കാത്തു നില്ക്കേണ്ട,
നമ്മില്‍ കിനാവിന്നിനിപ്പും
പുലര്‍കാലമഞ്ഞിന്‍ തണുപ്പും നിറയ്ക്കുന്ന മൌനം
മനസ്സില്‍ കനത്തു.

വെയില്‍ കത്തിയാളുന്നൊരിടവഴിയി-
ലൊരുമാത്ര നില്ക്കാതെ-
യൊരുവാക്കു മിണ്ടതെ,
കുളിര്‍തെന്നല്‍
മെല്ലെത്തലോടിക്കടന്നുപോയ്
ഇനിക്കാത്തു നില്‍ക്കേണ്ട.

സ്വാര്‍ത്ഥമോഹത്തിന്‍ ഗുഹയ്ക്കുള്ളി-
ലാസുരദര്‍പ്പത്തൊടേല്‍ക്കുന്നൊ-
രാത്മബന്ധം തോറ്റു.
ചക്രവാളത്തിലും ചെന്നിറം ചേര്‍ന്നു,
സാഗരം ക്രുദ്ധമായ്,
ഗഗനത്തി,ലിരുള്‍മേഘ,മിടിവെട്ടി.

വന്‍പാറ നീക്കി, ഗ്ഗുഹാമുഖം മൂടി-
ത്തിരിച്ചുപൊയ്ക്കൊള്ളുക
ദുഃഖസ്മൃതികളും
പ്രേതദാഹങ്ങളും
ചിതകെട്ടടങ്ങാതെ പൊങ്ങുന്ന ധൂമവും
തേങ്ങലും മാത്ര,മെനിക്കു തന്നേക്കുക.


up
0
dowm

രചിച്ചത്:Raji Chandrasekhar
തീയതി:13-12-2010 03:20:06 PM
Added by :prakash
വീക്ഷണം:191
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :