പ്രണയത്തിന്‍റെ വാടാമലര്‍ - പ്രണയകവിതകള്‍

പ്രണയത്തിന്‍റെ വാടാമലര്‍ 

നിന്‍റെ ചുണ്ടിനും
നമ്മുടെ പ്രണയത്തിനും
ഈ റോസപ്പൂവിനും
ഒരേ നിറമാണ്‌...
ഹൃദയത്തിന്‍റെ ചുവപ്പുനിറം...

ഇതു സത്യത്തിന്‍റെ തീവ്ര നിറമാണ്‌...
നമ്മുടെ സ്വപ്നങ്ങളുടെ വര്‍ണ്ണമാണ്...

നമ്മുടെ പ്രണയം...ഈ പൂപോലെ സ്നിഗ്ധമാണു
സുന്ദരമാണ്...

ഈ പൂവിന്റെ മണം പോലെ
ജീവിതത്തിന്റെ സുഗന്ധമാണു ....

ഇതൊരു വാടാ മലരാണ്
പ്രണയത്തിന്‍റെ...ജീവിതത്തിന്‍റെ...വാടാ മലര്‍...


up
0
dowm

രചിച്ചത്:Binoykumar
തീയതി:13-12-2010 03:26:19 PM
Added by :prakash
വീക്ഷണം:366
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :