വിഷാദം......... - പ്രണയകവിതകള്‍

വിഷാദം......... 

എന്റെ ലോകത്ത് തിരതണുപ്പുകള്‍ ഇല്ലാതായിരിക്കുന്നു.
മറഞ്ഞു മുങ്ങുന്ന സൂര്യന്റെ കനത്ത വിഷാദം മാത്രം......
നോക്കിയിരിക്കെ നിറങ്ങള്‍ നിഴലുകള്‍ ആവുന്നു.......
എന്റെ പകലുകള്‍ ആരാണ് തിരിച്ചെടുത്തത്?
വിളര്‍ത്ത സന്ധ്യകളും,ഇരുണ്ട രാത്രികളും എന്റെതായിരിക്കുന്നു......
ജീവിതത്തിന്റെ ഏതു നിയമമാണ് എനിക്ക് ശിക്ഷ വിധിച്ചത്?
ഒറ്റപ്പെട്ട ഈ ഗുല്‍മോഹറിന് താഴെ ഞാന്‍ തനിയെ..........
രക്തച്ചുവപ്പുള്ള മൃതിപ്പൂക്കള്‍ ചുറ്റും കൊഴിയുന്നു..........
അവ തൊടരുതെന്ന് ആരോ വിലക്കുന്നു.........
നിറം മങ്ങിയ എന്റെ ജീവിതത്തില്‍ അവ ചുവപ്പ് പടര്തുമെങ്ങില്‍
ഞാനവ കൂട്ടി വെക്കും..........
എന്റെ പ്രണയം കൊണ്ട് കൂടുതല്‍ ചുവപ്പിച്ചു സൂക്ഷിക്കും........
ആരും എടുത്തില്ലെങ്കില്‍ എന്റെ ബലിക്കല്ലില്‍ ഞാന്‍ പൂ മൂടും.
ആരും മറക്കാത്ത ഒരുദകക്രിയ.............


up
0
dowm

രചിച്ചത്:ARYA EZHUTHU
തീയതി:13-12-2010 03:46:57 PM
Added by :prakash
വീക്ഷണം:419
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me