ദൈവദൂതി  - ഇതരഎഴുത്തുകള്‍

ദൈവദൂതി  

ആഹാരമാശിച്ചിടുന്നോർക്കുമുന്നിലായ്‌
അന്നമായണയുകദൈവമെങ്കിൽ
അശ്വതീ , നീ ദൈവദൂതി !
അനുതാപമന്യമായീടുന്നിടങ്ങളിൽ
അവിരാമമന്യന്റെപശിയടക്കാനായി
വിശ്രമമെന്യേപ്രവർത്തിച്ചിടുന്നുനീ
അശ്വതീ , നീ സ്നേഹദൂതി !
അറിവേറിടുമ്പോഴും ധനമേറിടുമ്പോഴും
അലിവേറിടാത്തഞങ്ങൾക്കുമുന്നിൽ
ആലംബഹീനർക്കുതുണയായിടുന്നുനീ
അശ്വതീ , നീ ധർമ്മപുത്രി !
അശ്വതീ , നീയെന്നെഅറിയില്ലയെങ്കിലും
അന്തമില്ലാത്ത ദയാവായ്പിനുടമയാം
നിൻമുന്നിലെന്റെപ്രണാമം !

----------------------------------------------
*അശ്വതി : പഠിത്തത്തിനിടയിലുംപണിയെടുത്ത്, ദിവസവും
20 അഗതികൾക്ക്അന്നദാനം ചെയ്യുന്ന തിരുവനന്തപുരം
സ്വദേശിനി .


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:10-07-2013 12:01:39 PM
Added by :vtsadanandan
വീക്ഷണം:148
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me