പല്ലവി പാടാൻ വരുമോ നീ. - പ്രണയകവിതകള്‍

പല്ലവി പാടാൻ വരുമോ നീ. 

പവിഴം പൊഴിയും പാർവണ രാവിൽ-
പല്ലവി പാടാൻ വരുമോ നീ.
ആ രാഗത്തിൽ അലിയും ഞാൻ-
അറിയാതെ അനുരാഗ വിവശനാകും.

ഇന്ദുഗോപങ്ങളിഴചിമ്മുമ്പോൾ-
ഇന്ദീവരങ്ങൾ വിരിയുമ്പോൾ,
ഇന്നീരാവിൻ ഇണയാകാൻ-
ഇന്ദുമുഖീ നീ വന്നിടുമോ...

ഭൃംഗാരി ശൃംഗാര രാഗം മൂളും,
ഭ്രമരൻ ശ്രവ്യ ശ്രുതി മീട്ടും,
ഹൃദയമിടിപ്പുകൾ താളമാകും,
ഹൃദയേശ്വരി നീയെൻ വീണയാകും.


up
0
dowm

രചിച്ചത്:പി.പി. പ്രകാശൻ ചേർത്തല
തീയതി:28-07-2013 05:24:21 AM
Added by :പ്രകാശന്‍
വീക്ഷണം:278
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :