വര്‍ഷാന്ത്യ നിനവുകള്‍ - മലയാളകവിതകള്‍

വര്‍ഷാന്ത്യ നിനവുകള്‍ 


കടലുതാണ്ടി കരക്കാറ്റുകള്‍
നെറുകയില്‍ ചുംബിക്കുമ്പോള്‍
ഓര്‍മയില്‍ പുളകമായൊരു പ്രണയം
കമലമേ.. നിന്നില്‍ കരളുരുക്കമല്ലേ...
കാറ്റ് കവിത ചൊല്ലുകയല്ലേ....
കാലം പിന്നിലേക്ക്‌ പോകയല്ലേ...?

കടല്‍ക്കാറ്റുകള്‍ പകരുന്ന ഓര്‍മയുടെ സുഗന്ധം
സഖീ... നമുക്കാസന്ധ്യകള്‍ മടക്കി തരുകയല്ലേ!
പറയുവാന്‍ നമുക്കെന്നും...
അകല്‍ച്ചയുടെ പകലുകളുരുകിയ പലകഥകള്‍
വീണ്ടും പരിഭവിയ്ക്കാതിരിക്കാന്‍
നമുക്ക് പരസ്പരം പറയാം
പക്ഷേ നമുക്കറിയാം നമുക്ക് നഷ്ടമായത് !

ഓരോ പകല്‍ എരിഞ്ഞമരുമ്പോളും
ഒരു സങ്കല്‍പ്പമാണൊടുങ്ങുന്നത്...
ഓര്‍ത്തിരിയ്ക്കുവാന്‍ ജീവിത കണക്കുകള്‍..
ഈ..ഓരോരാവുകള്‍ പുലരുമ്പോളും ഏറുകയല്ലേ..?

പിരിഞ്ഞ വെയില്‍ നമുക്ക് തണല്‍ തന്നതെന്ന് ?
ജീവിത ചൂടില്‍ നാം പിന്നെയും പകയ്ക്കുകയല്ലേ..?
നീതികള്‍ നാം പരസ്പരം പകരുവാന്‍ മറന്നതല്ലേ..?
മത്സരിച്ചു നാമെന്നും പകയിലമര്‍ന്നവര്‍...
വലിപ്പചെറുപ്പങ്ങള്‍ തിരഞ്ഞൊടുങ്ങുന്നവര്‍..

കാത്തിരിക്കുന്നു പ്രതീക്ഷയില്‍പിന്നെയും പുതുപുലരി
മനസ്സുപൊള്ളുന്ന നാളകള്‍ നമുക്കെന്തിന്
കലഹിച്ച ഇന്നലകള്‍ നേടിയതെന്തു..?
ഉത്തരംചത്ത ചോദ്യങ്ങള്‍ നിര്‍ത്താം.
പകലുകളെ മായല്ലേ മറവിയില്‍ നിന്നുഞാന്‍ ഉണരട്ടെ


up
2
dowm

രചിച്ചത്: പാവപ്പെട്ടവന്‍
തീയതി:14-12-2010 11:00:45 AM
Added by :bugsbunny
വീക്ഷണം:300
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :