നീ - തത്ത്വചിന്തകവിതകള്‍

നീ 

നീ രസം പറഞ്ഞാലും
നീരസം പറഞ്ഞാലും
നികടമുണ്ടായാലും
നീ കടം കൊണ്ടാലും
നീ ഹാരമണിഞ്ഞാലും
നീഹാരമണിഞ്ഞാലും
നീരാവി പോലെന്നും
നീ രാവിൽ വന്നാലും
നിയതിയിലെന്നും
നീ യതിയായിരുന്നാലും
നീയെൻ മനതാരിൽ
നിയാമകമാകും.


up
2
dowm

രചിച്ചത്:പ്രകാശൻ. പി.പി. ചേർത്തല
തീയതി:31-08-2013 08:23:13 PM
Added by :പ്രകാശന്‍
വീക്ഷണം:267
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :