കാക്കിക്കുള്ളിൽ കനലെരിയുമ്പോൾ - ഇതരഎഴുത്തുകള്‍

കാക്കിക്കുള്ളിൽ കനലെരിയുമ്പോൾ 

കാക്കിയൊരുഭാരമായ്മാറുന്നു ;പൊള്ളുന്ന
കാറ്റുവീശുന്നെന്റ്റെ നെഞ്ചില് ...
ഇസ്തിരിയിട്ടകുപ്പായത്തിനുള്ളിലെന്
അസ്തിത്വമുരുകിത്തിളയ്ക്കെ
മൃദുലമൊരുതൂവലിന്സ്പറ്ശമായോറ്മ്മകള്
മനസ്സിലേയ്ക്കെത്തിനോക്കുന്നു
പെരുമസൂക്ഷിക്കുംകലാലയപ്പൂമരം
പെയ്തെനിക്കറിവിന്റ്റെപൂക്കള്
മൊട്ടിട്ടൊരാദ്യാനുരാഗാനുഭൂതിയും
മോഹഭംഗങ്ങളുമൊഴിഞ്ഞ്‌
മുറിവേറ്റനേരിന്നുനേറ്വഴിതിരഞ്ഞുഞാന്
രാവുകള് പകലുകളാക്കി
പ്രതികരിക്കാനാഞ്ഞുഭരണവറ്ഗ്ഗത്തിന്റ്റെ
പ്രതികാരമേറ്റുതളറ്ന്നു
ഒടുവിലതൊക്കെയൊരുചെപ്പിലടച്ചുഞാന്
വിടപറഞ്ഞോടിമറഞ്ഞു
വീട്ടുകാറ്ക്കായിഞാന്മത്സരപരീക്ഷകള്
വീറോടെയെഴുതിയിതുനേടി
സ്വച്ഛവുംശാന്തവുമായമനസ്സുമെന്
സ്വാതന്ത്ര്യവും പകരമേകി
ഓറ്ത്തിടുമ്പോളെന്റ്റെചങ്കിലൊരീറ്ച്ചവാള്
കോറ്ത്തപോല്ചോരചീറ്റുന്നു
സഹപാഠി ,സഹചരറ്,ബന്ധുമിത്രാദികള്
സമരഭൂവില് നിരക്കുമ്പോള്
പോരാളികള് തീറ്ത്തവന്മതിലുംനോക്കി
പൊയ്മുഖമണിഞ്ഞുഞാന് നില്പ്പൂ
പാടില്ലചിന്തകള് ,മൃദുലവികാരങ്ങള്
പോലീസുകാരനല്ലേ ഞാന് !
പ്രജ്ഞതിളച്ചാലുമെന്റ്റെമേലാളരുടെ
ആജ്ഞയ്ക്കു കാതോറ്ത്തിടേണം...
അജ്ഞാതനായ് നടിക്കേണം !


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:03-09-2013 09:39:21 PM
Added by :vtsadanandan
വീക്ഷണം:394
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :